അപേക്ഷാ തീയതി നീട്ടി
Tuesday 17 January 2023 1:11 AM IST
കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 31 വരെ നീട്ടി. കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് കഴിഞ്ഞ മേയ് 31ന് രണ്ടുവർഷം പൂർത്തിയാക്കിയ കുടിശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് അർഹത. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത ഫുൾ ടൈം കോഴ്‌സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ പോളിടെക്നിക്, എൻജിനിയറിംഗ്, മെഡിസിൻ, അഗ്രിക്കൾചർ, നഴ്‌സിംഗ് പാരാമെഡിക്കൽ കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്നതിന് ധന സഹായം ലഭിക്കും. അപേക്ഷാ ഫാറം ഓഫീസിൽ ലഭിക്കും.
അഞ്ചുവർഷം വരെ അംഗത്വ കുടിശിക ഉള്ളവർക്ക് മാർച്ച് 31 വരെ കുടിശിക പിഴ പ്പലിശ സഹിതം അടച്ച് അംഗത്വം പുതുക്കാം. കയർ തൊഴിലാളിയാണെന്നുള്ള സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.