മഞ്ജു വാരിയറിന് ടൂ വീലർ ലൈസൻസ്

Tuesday 17 January 2023 1:23 AM IST

തൃക്കാക്കര: നടി മഞ്ജു വാര്യറിന് ടൂ വീലർ ലൈസൻസ് ലഭിച്ചു. ഇന്നലെ കാക്കനാട് പൊലീസ് സ്റ്റേഷന് പിന്നിലെ ടെസ്റ്റിംഗ് ഗ്രൗണ്ടി​ൽ നിന്നാണ് ഗിയറുള്ള ഇരുചക്രവാഹനത്തിനുള്ള ലൈസൻസ് താരം സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി എത്തിയ താരത്തെ കണ്ട് പരീക്ഷാർത്ഥി​കളും പരി​ശീലകരും ചുറ്റുംകൂടി​. എല്ലാവരുമായി കുശലം പറഞ്ഞ നടി സെൽഫിയെടുക്കാനും ഒപ്പം നിന്നു. തമിഴ് താരം അജിത്തിനൊപ്പം നടത്തിയ ഹിമാലയൻ ബൈക്ക് റൈഡിന് ശേഷമാണ് മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത്.

Advertisement
Advertisement