ഭൂമി തരംമാറ്റം: ഖജനാവിൽ എത്തിയത് 200 കോടി
Wednesday 18 January 2023 12:44 AM IST
തൃക്കാക്കര: ഭൂമി തരംമാറ്റത്തിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ ഖജനാവിലേക്ക് എത്തിയത് 200 കോടിയോളം രൂപ. 2.04 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയതു വഴിയാണിത്. ഓൺലൈനായി ലഭിച്ച 1.92 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകളിൽ തീർപ്പാക്കാനായി പ്രത്യേക ആക്‌ഷൻ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികളിലാണ് റവന്യു വകുപ്പ്. ഇതിനുള്ള കർമ്മപദ്ധതി തയ്യാറാക്കാൻ സബ് കളക്ടർമാരുടെയും ആർ.ഡി.ഒമാരുടെയും ശില്പശാല സംഘടിപ്പിക്കും.
നെൽവയൽ– തണ്ണീർത്തട തരംമാറ്റം അടക്കം ഇതുവരെ 900 കോടി രൂപ സർക്കാരിലെത്തിയതായാണു കണക്കുകൾ. കെട്ടിക്കിടന്ന രണ്ടു ലക്ഷത്തോളം അപേക്ഷകൾ തീർപ്പാക്കാൻ 990 താത്കാലിക ക്ലാർക്കുമാരെ നിയോഗിച്ചിരുന്നു. ഇവരുടെ സേവനം ആറു മാസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്.