'ആശാവർക്കർമാരെ സ്ഥിരപ്പെടുത്തണം'

Wednesday 18 January 2023 12:12 AM IST

കൊച്ചി: അഞ്ചുവർഷം കഴിഞ്ഞ ആശാവർക്കർമാരെ സർക്കാരിന്റെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി സ്ഥിരപ്പെടുത്തി പി.എഫ്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സൈബ താജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സാറാമ്മ ജോൺ, ബിന്ദു ഗോപാലകൃഷ്ണൻ, സാജിത അബ്ബാസ്, റസീന സലാം, ഷീബ എൽദോസ്, സിന്ധു കെ.എസ്, സുനിത സി.എ, സ്മിതമോൾ തുങ്ങിയവർ പങ്കെടുത്തു. സെക്രട്ടേറിയറ്റിൽ നടത്തുന്ന രാപ്പകൽ സമരത്തിൽ ജില്ലയിലെ മുഴുവൻ ആശാവർക്കർമാരെയും പങ്കടുപ്പിക്കണമെന്ന് തീരുമാനിച്ചു.