ഫാൻസി നമ്പർ കൊയ്യുന്നത് ലക്ഷങ്ങൾ

Wednesday 18 January 2023 12:08 AM IST

തൃക്കാക്കര: ഫാൻസി നമ്പർ എണ്ണത്തിൽ സർക്കാർ പ്രതിവർഷം കൊയ്യുന്നത് ലക്ഷങ്ങൾ . തങ്ങളുടെ ഇഷ്ടവാഹനത്തിന് ആഗ്രഹിക്കുന്ന നമ്പർ ലഭിക്കാൻ ലക്ഷങ്ങൾ മുടക്കാൻ യാതൊരു മടിയും കാട്ടാത്തവരാണ് മലയാളികൾ.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫാൻസി നമ്പറുകൾ ലേലത്തിൽ പോകുന്നത് എറണാകുളം ആർ.ടി ഓഫീസിലാണ്. വൻകിട ബിസിനസുകാർ മുതൽ സിനിമാ താരങ്ങൾ വരെ തങ്ങളുടെ വാഹനത്തിന് ഫാൻസി നമ്പറിനുവേണ്ടി ലേലത്തിൽ പങ്കെടുക്കുന്നത് നിത്യ സംഭവമാണ്. മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോബോബൻ, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തിൽ പങ്കെടുത്തവർ നിരവധിയാണ്. പൃഥ്വിരാജ് ഇഷ്ട നമ്പറായ കെ .എൽ . 07 സി .എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു. 50,000 രൂപ ഓൺലൈനിൽ അടച്ച് മാസങ്ങൾക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പർ സ്വന്തമാക്കാൻ രണ്ട് പ്രമുഖ ബിസിനസുകാർ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി. ഇതിനിടെയാണ് താൻ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നൽകാൻ നടൻ തീരുമാനിച്ചതും വാർത്തയായിരുന്നു.

2017 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെ ഫാൻസി നമ്പർ ഇനത്തിൽ സർക്കാരിന് ലഭിച്ചത് 11,84,41000 കോടി രൂപയാണെന്ന് വിവരവകാശ പ്രവർത്തകൻ രാജുവാഴക്കാലയ്ക്ക് ലഭിച്ച രേഖയിൽ പറയുന്നു,

# 2017-18 34896500 # 2018-19 30051500 # 2019-20 19641000 # 2020-21 15737000 # 2021-22 18115000