പ്രജ്ജ്വൽ ചലഞ്ച്

Wednesday 18 January 2023 12:12 AM IST

കൊച്ചി: ഗ്രാമീണ വനിതകളുടെ ഉന്നമനത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാവുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും നടപ്പാക്കാനും കേന്ദ്രഗ്രാമീണ മന്ത്രാലയം പ്രജ്ജ്വൽ ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു. 31 വരെ ഓൺലൈനായി വ്യക്തികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, എൻ.ജി.ഒ, സ്വയം സഹായ സംഘങ്ങൾ, മറ്റു കമ്മ്യൂണിറ്റി സംഘടനകൾ, എഫ്.പിയോകൾ തുടങ്ങിയവർക്കു പങ്കെടുക്കാം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട്, കാസർകോഡ് ഓഫീസുകളിൽ പങ്കെടുക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. മികച്ച 10 ആശയങ്ങൾ ജൂറി തിരഞ്ഞെടുക്കും. അഞ്ച് ആശയങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും.