ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Tuesday 17 January 2023 6:37 PM IST
കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം അയ്യർകുളങ്ങരയിലാണ് സംഭവം. ജോർജ് ജോസഫ്(72), മകൾ ജിൻസി(30) എന്നിവരാണ് മരിച്ചത്.
ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.