നവീകരിച്ച പാലക്കാട് റെയിൽവേ ഡിവൈ.എസ്.പി ഓഫീസ് ഉദ്ഘാടനം ഇന്ന്
Wednesday 18 January 2023 12:55 AM IST
പാലക്കാട്: നവീകരിച്ച പാലക്കാട് റെയിൽവേ ഡിവൈ.എസ്.പി ഓഫീസിന്റെയും റെയിൽവേ പൊലീസ് ജനമൈത്രി പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്കായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി നിർവഹിക്കും. റെയിൽവേ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.എൽ.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.
പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി.സുഗതൻ, പാലക്കാട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അനികുമാർ എസ്.നായർ, റെയിൽവേ പൊലീസ് ആർ.സി.ആർ.ബി ഡെപ്യൂട്ടി സൂപ്രണ്ട് എസ്.അനിൽകുമാർ, ഇൻസ്പെക്ടർ പി.വി.രമേഷ്, സബ് ഇൻസ്പെക്ടർമാരായ പി.ജംഷീദ്, സി.പി.ബാബുരാജ് സംസാരിക്കും.