മദ്യ നിരോധന സമിതി ജാഥയ്ക്ക് ജില്ലയിൽ തുടക്കം
മുക്കം: മദ്യനിരോധന സമിതി നടത്തുന്ന സംസ്ഥാനജാഥയുടെ ജില്ലയിലെ ഒന്നാംഘട്ട പര്യടനം ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡൻഡ് അഡ്വ. സുജാത വർമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പപ്പൻ കന്നാട്ടി, ട്രഷറർ വി.കെ.ദാമോദരൻ, ഇയ്യച്ചേരി പദ്മിനി, ഹമീദ് പുതുക്കുടി, ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കൊടുവള്ളിയിൽ നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ജാഥയെ സ്വീകരിച്ചു. എളേറ്റിൽ വട്ടോളിയിൽ ആത്മവിദ്യാസംഘം നൽകിയ സ്വീകരണത്തിൽ വി.പി. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഒ.പി.അജയ് കുമാർ, കെ.അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. കാരാടിയിൽ ബാർവിരുദ്ധ സമര സമിതി ഒരുക്കിയ സ്വീകരണപരിപാടിയിൽ ബഷീർ പത്താൻ അദ്ധ്യക്ഷത വഹിച്ചു. അലി കാരാടി ജാഥയെ വരവേറ്റു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളിൽ കെ.കെ.എ.ഖാദർ, ഷാഹുൽ ഹമീദ് കൊടുവള്ളി,എ.കെ.അബ്ദുൽ ബഷീർ, രമാദേവി കുന്ദമംഗലം, കെ.കെ. ഫാസിൽ, പി. വി.ജോൺ, എന്നിവർ പ്രസംഗിച്ചു.