ഫുട്ബോൾ ടൂർണമെന്റ് നാളെ
Wednesday 18 January 2023 12:14 AM IST
രാമനാട്ടുകര:കേരളത്തിലെ പ്രമുഖ സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന കെ.സി.ഹസൻകുട്ടി സാഹിബ് ആൻഡ്
പി.എ ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് നാളെ ഫാറൂഖ് കോളേജ് ഗ്രൗണ്ടിൽ തുടങ്ങും. ടൂർണമെന്റിന്റെ വിജയത്തിനായി കെ.കുഞ്ഞലവി ചെയർമാനായും കെ എം ഷബീറലി മൻസൂർ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. മാനേജർ കെ.കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് ഇഖ്ബാൽ, എൻ.ആർ റസാഖ്, സി.എ ജൗഹർ, കെ.കോയ , വി.എം ജൂലി , പി.മുഹമ്മദ് അഷ്ക്കർ,സി.പി സൈഫുദ്ദീൻ, വി.പി മുനീർ, എം.സി സൈഫുദ്ദീൻ, കെ കെ മുജീബ് റഹ്‌മാൻ , ജസീം ലാൽ എന്നിവർ പ്രസംഗിച്ചു.