മാസ്റ്റർ ക്രിക്കറ്റേഴ്‌സ് പ്രീമിയർ ലീഗ് 

Wednesday 18 January 2023 1:16 AM IST
cricket

കോഴിക്കോട്: അഞ്ചാമത് കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്‌സ് പ്രീമിയർ ലീഗ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 21, 22, 23 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെക്കേപ്പുറത്തെ മുൻ ക്രിക്കറ്റ് കളിക്കാർ രൂപീകരിച്ചതാണ് കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ്. സൗദി അറേബ്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സൊഹറാബ്, ടി20 വേൾഡ് കപ്പിൽ യു.എ.ഇക്ക് വേണ്ടി കളിച്ച ബാസിൽ ഹമീദ് തുടങ്ങിയവർ തെക്കേപ്പുറത്തിന്റെ സംഭാവനകളാണ്. മത്സരത്തിൽ 36 ടീമുകളാണ് പങ്കെടുക്കുന്നത്. യു.കെ, സൗദി, ഖത്തർ, യു.എ. ഇ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും കാണുന്നതിനും വേണ്ടി നിരവധി പേർ എത്തിച്ചേർന്നിട്ടുണ്ട്. ഭാരവാഹികളായ ജാബിർ സാലിഹ്, ഹാരിസ് സി.ഇ.വി, അൽത്താഫ്, ഒ.മമ്മദ്, യാസർ അരാഫത്ത്, ഫാറൂഖ് അലി, കെ.എം.അക്താബ് തുടങ്ങിയവർ പങ്കെടുത്തു.