ഫുട്ബാൾ ചാമ്പ്യൻഷിപ്പ്
Wednesday 18 January 2023 12:40 AM IST
കൊച്ചി: സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ന് കാസർകോട് തൃശൂരിനെ നേരിടും. എറണാകുളം അംബേദ്ക്കർ സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ആതിഥേയ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (6-5) കീഴടക്കിയാണ് കാസർകോട് കലാശക്കളിക്ക് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 41ാം മിനിറ്റിൽ മുഹമ്മദ് അഫാൻ എറണാകുളത്തെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റുകൾക്കകം ടൂർണമെന്റിലെ മിന്നുംതാരമായ അബ്ദുല്ല റൈഹാനിലൂടെ കാസർകോട് സമനില പിടിച്ചു. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട രണ്ടാം സെമിയിൽ 4-2നാണ് തൃശൂരിന്റെ വിജയം.