പി.എസ്.സി അറിയിപ്പുകൾ

Wednesday 18 January 2023 2:31 AM IST

 അഭിമുഖം

തിരുവനന്തപുരം: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 660/2021) തസ്തികയിലേക്ക് 20ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) (പട്ടികവർഗം)(കാറ്റഗറി നമ്പർ 337/2020) തസ്തികയിലേക്ക് 24 ന് രാവിലെ 5.30 ന് തിരുവനന്തപുരം എസ്.എ.പി മൈതാനത്ത് വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.  പ്രമാണപരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സൈക്കോളജി (കാറ്റഗറി നമ്പർ 492/2019) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 10.15 നും ഉച്ചയ്ക്ക് ശേഷം 2 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471-2546439).