ബാങ്ക് ഒഫ് മഹാരാഷ്ട്രയ്ക്ക് 775 കോടി രൂപ ലാഭം
Wednesday 18 January 2023 1:34 PM IST
കൊച്ചി: പൊതുമേഖലയിലെ ബാങ്ക് ഒഫ് മഹാരാഷ്ട്രയ്ക്ക് ഡിസംബറിൽ അവസാനിച്ച പാദത്തിൽ 775 കോടി രൂപയുടെ ലാഭം നേടി. നിക്ഷേപ വളർച്ച 12 ശതമാനം വർദ്ധിച്ച് 2,08436 കോടിയായി. അറ്റാദായം 138.76 ശതമാനം വർദ്ധിച്ചതായി മാനേജിംഗ് ഡയറക്ടർ എ.എസ്. രാജീവ് അറിയിച്ചു.
പ്രവർത്തനലാഭം മുൻവർഷത്തേക്കാൾ 35.94 ശതമാനം വർദ്ധിച്ചു. 1,162ൽ നിന്ന് 1,580 കോടി രൂപയായാണ് വർദ്ധനവ്. മൊത്ത വായ്പ 22 ശതമാനം വർദ്ധിച്ചു. നിക്ഷേപ വളർച്ച 12 ശതമാനം വർദ്ധിച്ച്ന 2,08,436 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ 2,200 ശാഖകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.