മുഴുവൻ പട്ടികവിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് വേണം

Wednesday 18 January 2023 1:36 AM IST

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും അഡ്മിഷൻ നേടുന്ന മുഴുവൻ പട്ടികവിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനാ മാനദണ്ഡം പരിഗണിക്കാതെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേറ്റീവ് സ്റ്റുഡൻസ് ആൻഡ് പാരന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോടതി ഉത്തരവുണ്ടായിട്ടും 2018-19 അദ്ധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സജി കെ. ചേരമൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജി എം. ചാലാക്കേരി, സംസ്ഥാന ജനറൽ സെക്രട്ടറി സിജി മണി, വൈസ് പ്രസിഡന്റ് ഉഷാ രവി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശശികുമാരൻ തുടങ്ങിയവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.