അഞ്ച്, ആറ് ക്ലാസ് പ്രവേശനം
Wednesday 18 January 2023 12:11 AM IST
പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന 14 മോഡൽ റസിഡൻഷ്യൽ, ആശ്രമം സ്‌കൂളുകളിൽ അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവർഗ, പട്ടികജാതി ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പൈനാവ് (ഇടുക്കി), പൂക്കോട് (വയനാട്), അട്ടപ്പാടി (പാലക്കാട്) എന്നീ മൂന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശനത്തിനായി പട്ടികവർഗക്കാർക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, തോട്ടമൺ, റാന്നി 689 672 എന്ന വിലാസത്തിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, മന്ദിരം, റാന്നി എന്ന വിലാസത്തിലോ അയയ്ക്കാം. ഫോൺ : 0473 5 221 044.