യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

Wednesday 18 January 2023 12:13 AM IST

പത്തനംതിട്ട : കല്ലേലി ഗവ.ആയൂർവേദ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ ആളെ നിയമിക്കുന്നു. പ്രായം പരമാവധി 50 വയസ്. അംഗീകൃത സർവകലാശാലയിൽ നിന്നുളള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, പി.ജി ഡിപ്ലോമ (യോഗ), ബി.എ.എം.എസ്, ബി.എൻ.വൈ.എസ്, എം.എസ്‌.സി (യോഗ), എം.ഫിൽ (യോഗ) എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് 24ന് രാവിലെ 10 മുതൽ 11 വരെ കല്ലേലി ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 9447 318 973.