അശ്വമേധം അഞ്ചാംഘട്ടം ഇന്ന് മുതൽ
Wednesday 18 January 2023 12:15 AM IST
പത്തനംതിട്ട : കുഷ്ഠരോഗ നിർമ്മാർജനമെന്ന ലക്ഷ്യത്തിലൂന്നി കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവർഗ വികസനവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്. കുഷ്ഠരോഗത്തിന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ആറുമാസം മുതൽ 12 മാസം വരെ കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടാം. തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ പൂർണമായും തടയാൻ കഴിയുമെന്നും ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതകുമാരി അറിയിച്ചു.