ലഹരിക്കെതിരെ സഞ്ചരിക്കുന്ന വീഡിയോ പ്രദർശനം
Wednesday 18 January 2023 12:18 AM IST
പത്തനംതിട്ട : ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരേ ഒന്നിച്ച്' എന്ന സഞ്ചരിക്കുന്ന വീഡിയോ പ്രദർശനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലയിലെ പ്രധാന ജംഗ്ഷനുകൾ, ബസ് സ്റ്റാൻഡുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വീഡിയോ പ്രദർശന വാഹനം എത്തും. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അഡ്വ.ജോസ് കളിക്കൽ, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ രാജീവ് ബി.നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, അസിസ്റ്റൻഡ് എഡിറ്റർ രാഹുൽ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.ടി.രമ്യ, ഐടി മിഷൻ കോ-ഓർഡിനേറ്റർ ഉഷാകുമാരി, ഇൻഫർമേഷൻ അസിസ്റ്റന്റ് ഷീലാമോൾ രാജു തുടങ്ങിയവർ പങ്കെടുത്തു.