എസ്.ബി​.ഐ  ഡബ്ലിയു.ഡി.ആർ.എയുമായി ധാരണയിൽ 

Wednesday 18 January 2023 1:05 PM IST

കൊച്ചി: ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രശീതികളുടെ പിൻബലത്തിലുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റഗുലേറ്ററി അതോറിട്ടി​യും (ഡബ്ലിയു.ഡി.ആർ.എ) ധാരണാപത്രം ഒപ്പുവച്ചു. എസ്.ബി​.ഐ ചെയർമാൻ ദിനേഷ് ഖാരയും ഡബ്ലിയു.ഡി.ആർ.എ ചെയർമാൻ ടി.കെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.

ഇ വെയർസിംഗ് രശീതികളിൻമേലുള്ള വായ്പകളുടെ പരിധി 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമാക്കി ഉയർത്താൻ റിസർവ് ബാങ്ക് അടുത്തിടെ തീരുമാനിച്ചിരുന്നു. വ്യക്തിഗത കർഷകർക്ക് തടസങ്ങളില്ലാത്ത വായ്പ ലഭിക്കാൻ ബാങ്കിന്റെ ഈ നടപടി സഹായകമാകും.

വായ്പകൾ സംബന്ധിച്ച കൂടുതൽ തി​രഞ്ഞെടുപ്പുകൾ നൽകി കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുന്നതാണ് നടപടിയെന്ന് എസ്.ബി​.ഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റഗുലേറ്ററി അതോറിട്ടി​യും (ഡബ്ലിയു.ഡി.ആർ.എ) എസ്.ബി​.ഐ ചെയർമാൻ ദിനേഷ് ഖാരയും ഡബ്ലിയു.ഡി.ആർ.എ ചെയർമാൻ ടി.കെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.