മെസി-ക്രിസ്റ്റ്യാനോ പോരാട്ടം നാളെ

Tuesday 17 January 2023 10:07 PM IST

റിയാദ് : ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലയണൽ മെസി അണിനിരക്കുന്ന ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും സൗദി ക്ളബ് അൽ നസ്റിലേക്ക് കൂടുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന റിയാദ് ആൾസ്റ്റാർ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരം നാളെ റിയാദിൽ അരങ്ങേറും. സൗദി ക്ളബുകളായ അൽ നസ്റിന്റെയും അൽ ഹിലാലിന്റെയും താരങ്ങളാണ് ആൾസ്റ്റാർ ടീമിനായി കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടെത്തിയ ക്രിസ്റ്റ്യാനോയുടെ സൗദിയിലെ ആദ്യ മത്സരം കൂടിയാവുമിത്. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം തുടങ്ങുന്നത്.