വാസ്തുശാസ്ത്രം ക്ലാസുകൾ
Wednesday 18 January 2023 12:19 AM IST
പറവൂർ: വൈശാഖ് വാസ്തുജ്യോതിഷ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തുശാസ്ത്ര ക്ലാസുകൾ ആരംഭിക്കും. വാസ്തു ശാസ്ത്ര രംഗത്തെ പ്രഗത്ഭരായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്, കൊടുങ്ങല്ലൂർ സതീശൻ ആചാരി, പാലിയേക്കര കൊട്ടാരം രവീന്ദ്ര വർമ, ജയകൃഷ്ണൻ എസ്. വാര്യർ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകും. ഏകദിന വാസ്തു ക്ലാസ്, ആറുമാസത്തെ വാസ്തു പ്രവീൺ, ഒരു വർഷത്തെ വാസ്തു വിശാരദ്, പതിനെട്ട് മാസത്തെ വാസ്തുആചാര്യ എന്നീ കോഴ്സുകളാണുള്ളത്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹാളിലാണ് ക്ളാസുകൾ. ഫോൺ: 9447811618, 8893132299.