ശാസ്ത്രയാന്റെ മൂന്നാം പതിപ്പ്
Wednesday 18 January 2023 12:24 AM IST
കൊച്ചി: കൊച്ചി സർവകലാശാല (കുസാറ്റ്) വിവിധ വകുപ്പുകളിൽ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ശാസ്ത്രയാന്റെ മൂന്നാം പതിപ്പ് 23 മുതൽ 25 വരെ സംഘടിപ്പിക്കും. കുസാറ്റിൽ ലഭ്യമായ അത്യാധുനിക സൗകര്യങ്ങൾ തത്സമയ പ്രദർശനങ്ങൾ, പ്രവർത്തന മാതൃകകൾ, അവതരണങ്ങൾ എന്നിവ സന്ദർശകർക്കായി പ്രദർശിപ്പിക്കും. സയൻസ്, എൻജിനിയറിംഗ് മേഖലകളിൽ പ്രത്യേക താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് വിവിധ അത്യാധുനിക ഗവേഷണ മേഖലകൾ പരിചയപ്പെടാനുള്ള അവസരം ലഭിക്കും. കുസാറ്റ് കാമ്പസിലെ നിരവധി ഗവേഷണ ലാബോറട്ടറികളും ഡിപ്പാർട്ട്മെന്റുകളും സന്ദർശിക്കാം. അതോടൊപ്പം കരിയർ ഓറിയന്റേഷൻ, കുസാറ്റിലെ വിവിധ പരിപാടികൾ, ഇൻഡസ്ട്രി അക്കാഡമിയ പങ്കാളിത്തം തുടങ്ങിവയിൽ പ്രഭാഷണങ്ങളും നടത്തും.