റോഡ് സുരക്ഷാ വാരാചരണം സമാപനം
Wednesday 18 January 2023 12:45 AM IST
റാന്നി : ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ ജില്ലാതല സമാപന സമ്മേളനം പത്തനംതിട്ട ആർ.ടി.ഒ ദിലു എ.കെയുടെ അദ്ധ്യക്ഷതയിൽ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജേർലിൻ വി സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.സി.ചാക്കോ വളയനാട്ട്, സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബൈജു പുത്തൻപുരക്കൽ , പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഓ എൻ.സി.അജിത് കുമാർ, റാന്നി ജോയിന്റ് ആർ.ടി.ഒ മുരളീധരൻ ഇളയത്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ ലതിക, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.