നീറ്റ് പി.ജിക്ക് കേരളത്തിൽ പരീക്ഷാകേന്ദ്രം കിട്ടുന്നില്ല

Wednesday 18 January 2023 12:52 AM IST

തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് (നീറ്റ് പി.ജി.) കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികളുടെ പരാതി.ജനുവരി ഏഴിനാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.ആദ്യം അപേക്ഷിച്ച വിദ്യാർഥികൾക്ക് കേരളത്തിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രം ലഭിച്ചിരുന്നെങ്കിലും പിന്നീട് അപേക്ഷിക്കുന്നവർക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപോലും പരീക്ഷാകേന്ദ്രം ലഭിക്കുന്നില്ല.27വരെയാണ് അപേക്ഷിക്കാനുള്ള സമയം.മാർച്ച് അഞ്ചിനാണ് പരീക്ഷ.