പൊലീസിന്റെ യൂട്യൂബ് ഹാക്ക് ചെയ്‌തു

Wednesday 18 January 2023 12:57 AM IST

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ചാനൽ ഹാക്ക് ചെയ്തത്. ഒരു സോഫ്‌ട്‌വെയർ അനധികൃതമായി എങ്ങനെ ഉപയോഗിക്കാമെന്ന മൂന്നു വീഡിയോകളും പേജിൽ ഹാക്ക‍ർമാർ പോസ്റ്റ് ചെയ്‌തു. വൈകിട്ട് 8 മണിയോടെ ഗൂഗിളിന്റെയും സൈബർഡോമിന്റെയും സഹായത്തോടെ ചാനൽ വീണ്ടെടുത്തു. വീഡിയോകളൊന്നും നഷ്‌ടമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഹാക്കർമാർക്കായുള്ള തിരച്ചിൽ തുടങ്ങി.