യൂസർ ഫീ ഇല്ലാതെ മാലിന്യ നീക്കം നടക്കില്ല: മന്ത്രി രാജേഷ്  മാലിന്യ സംസ്കരണത്തിന് നിയമ നിർമ്മാണം

Wednesday 18 January 2023 12:00 AM IST

കൊച്ചി: യൂസർ ഫീ ഇല്ലാതെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ നീക്കം നടക്കില്ലെന്നും സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിനായി സമഗ്ര നിയമനിർമ്മാണവും ചട്ട ഭേദഗതികളും സർക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 2026-ാടെ കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം.

ശുചിത്വ പട്ടികയിൽ ഒന്നാമതുള്ള മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യ സംസ്കരണത്തിന് ശക്തമായ നിയമമുണ്ട്. ഈ മാതൃകയാകും കേരളം പിന്തുടരുക. സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഹരിതകർമ്മ സേനയുടെ യൂസർ ഫീക്കെതിരെ ഉയർന്ന വിവാദങ്ങളാണ് നിയമ നിർമ്മാണത്തിലേക്ക് സർക്കാരിനെ എത്തിക്കുന്നത്. യൂസർ ഫീ ഇല്ലാതെ മാലിന്യ നീക്കം നടക്കില്ല. തുച്ഛമായ യൂസർ ഫീയാണ് വാങ്ങുന്നത്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ദിവസം 1.75 രൂപ ഈടാക്കുന്നതിനെ അപരാധമായാണ് പലരും കാണുന്നത്. അതിന്റെ പേരിൽ ഹരിതകർമ്മ സേനക്കെതിരെ നടക്കുന്ന പ്രചാരണം അംഗീകരിക്കാനാകില്ല. അത്തരം നീക്കങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത കർമ്മസേനാ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകും.

അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിച്ചുകളയാനോ പാടില്ല. അത് ശാസ്ത്രീയമായി സംസ്‌കരിക്കണം. സംസ്ഥാനത്ത് മേയ് 31നകം 10 മാലിന്യ സംസ്കരണ പ്ലാന്റുകൾ കമ്മിഷൻ ചെയ്യും. 2025ഓടെ ഇത് 28 ആകും. ജനങ്ങളുടെ തെറ്റിദ്ധാരണ മുതലെടുത്ത് മാലിന്യ സംസ്കരണ പദ്ധതികൾ ചില ശക്തികൾ അട്ടിമറിക്കുന്നു എന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ.

മാ​ലി​ന്യ​ ​സം​സ്ക​ര​ണം: രാ​ജ്യാ​ന്ത​ര​ ​എ​ക്സ്‌​പോ ഫെ​ബ്രു​വ​രി​ 4​ ​മു​തൽ

കൊ​ച്ചി​:​ ​കേ​ര​ള​ത്തെ​ ​സ​മ്പൂ​ർ​ണ​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഗ്ലോ​ബ​ൽ​ ​എ​ക്സ്‌​പോ​ ​ഓ​ൺ​ ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​ടെ​ക്നോ​ള​ജീ​സ് ​(​ജി.​ഇ.​എ​ക്സ്)​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഫെ​ബ്രു​വ​രി​ ​നാ​ലി​ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ​റ​ണാ​കു​ളം​ ​മ​റൈ​ൻ​ ​ഡ്രൈ​വി​ൽ​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​സ്മാ​ർ​ട്ട് ​ഗാ​ർ​ബേ​ജ് ​ആ​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​ഉ​ദ്ഘാ​ട​ന​വും​ ​മാ​ലി​ന്യ​ ​നീ​ക്ക​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​പ​തി​പ്പി​ക്കു​ന്ന​ ​ഹോ​ളോ​ഗ്രാം​ ​സ്റ്റി​ക്ക​ർ​ ​പു​റ​ത്തി​റ​ക്ക​ലും​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ക്കും. ര​ണ്ടു​നാ​ൾ​ ​നീ​ളു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​രം​ഗ​ത്തെ​ ​പു​ത്ത​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളും​ ​ആ​ശ​യ​ങ്ങ​ളും​ ​അ​വ​ത​രി​പ്പി​ക്കും.​ ​രാ​ജ്യ​ത്തി​ന് ​അ​ക​ത്തു​നി​ന്നും​ ​പു​റ​ത്തു​നി​ന്നു​മു​ള്ള​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​പ​ഞ്ചാ​യ​ത്ത്,​ ​മു​നി​സി​പ്പ​ൽ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​മാ​രും​ ​പ​ങ്കെ​ടു​ക്കും. നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ​ ​ന​ട​പ്പാ​കു​ന്ന​തോ​ടെ​ 75000​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.