പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്തു

Wednesday 18 January 2023 12:07 AM IST

കൊച്ചി: ക്വാറി നടത്തിപ്പിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്നലെയും ചോദ്യം ചെയ്തു. തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിന്റെ തുടർച്ചയായാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം വീണ്ടും ചോദ്യം ചെയ്തത്. പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിച്ചതെന്നാണ് വിവരം. കർണാടകത്തിൽ ക്വാറിയുണ്ടെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് വയനാട് സ്വദേശി സലിമാണ് പരാതി നൽകിയത്.