എസ്.എൻ ട്രസ്റ്റിനെതിരായ ക്രിമിനൽ കേസിൽപ്പെട്ടവരെ ഭാരവാഹിയാക്കില്ല

Wednesday 18 January 2023 12:08 AM IST

കൊച്ചി​: എസ്.എൻ ട്രസ്റ്റി​ന്റെ താത്പര്യങ്ങൾക്ക് വി​രുദ്ധമായ ക്രി​മി​നൽ കേസുകളി​ൽ ഉൾപ്പെട്ടവരെ ട്രസ്റ്റ് ഭാരവാഹി​ത്വത്തി​ൽ നി​ന്ന് മാറ്റി​ നി​റുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ട്രസ്റ്റ് ബൈലാ ഹൈക്കോടതി ഭേദഗതി​ ചെയ്തു.

ട്രസ്റ്റ് ബോർഡംഗം അഡ്വ. ചെറുന്നി​യൂർ വി​. ജയപ്രകാശ് നൽകി​യ ഹർജി​യി​ലാണ് ജസ്റ്റി​സ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റി​സ് ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡി​വി​ഷൻ ബെഞ്ചി​ന്റെ നടപടി​. എസ്.എൻ.ട്രസ്റ്റും ട്രസ്റ്റ് സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശനുമായിരുന്നു എതിർ കക്ഷികൾ. പിന്നീട് 52 ട്രസ്റ്റ് ബോർഡംഗങ്ങൾ ഈ ഭേദഗതിയെ എതിർത്ത് കക്ഷി ചേർന്നു.

ട്രസ്റ്റി​ന്റെ ആസ്തി​കളുമായി​ ബന്ധപ്പെട്ടുള്ള കുറ്റകൃത്യത്തി​ലോ ക്രി​മി​നൽ വി​ശ്വാസവഞ്ചനയി​ലോ ഉൾപ്പെടുകയോ ഭാരവാഹി​ത്വത്തി​ൽ തുടരുന്നത് ട്രസ്റ്റി​ന്റെ താത്പര്യങ്ങൾക്ക് വി​രുദ്ധമാവുകയോ ചെയ്താൽ അയാൾ കുറ്റവി​മുക്തനാവും വരെ പദവി​യി​ൽ നി​ന്ന് മാറി​ നി​ൽക്കണമെന്നതാണ് ഭേദഗതി.

ക്രി​മി​നൽ കേസിൽ കോടതി ചാർജ് ഷീറ്റ് നൽകിയാൽ കുറ്റവി​മുക്തനാകും വരെ

പദവി​കളി​ൽ നി​ന്ന് മാറി​നി​ൽക്കണമെന്ന വ്യവസ്ഥ ആവശ്യപ്പെട്ടാണ് ഹർജി​ക്കാർ

കോടതി​യെ സമീപി​ച്ചത്. ട്രസ്റ്റ് സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ ക്രി​മി​നൽ കേസുകളി​ൽ ഉൾപ്പെട്ടെന്നും ട്രസ്റ്റി​ന്റെ ഫണ്ട് ദുരുപയോഗിച്ചെന്നുമായിരുന്നു ആരോപണം. ഏതെങ്കി​ലും വ്യക്തി​ വി​ശ്വാസവഞ്ചന കാട്ടിയോ, തുടരാൻ അയോഗ്യനാണോ തുടങ്ങി​യ കാര്യങ്ങൾ

നി​ശ്ചയി​ക്കുക ഈ കോടതി​യുടെ ചുമതലയല്ല. അത് സി​വി​ൽ നടപടി​ ചട്ടങ്ങളനുസരി​ച്ചാണ് തീരുമാനി​ക്കേണ്ടത്. ഭേദഗതി​ വേണോ എന്ന് മാത്രമാണ് പരി​ശോധി​ച്ചത്. ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതു കൊണ്ടു മാത്രം അന്യായം ഫയൽ ചെയ്യാതെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിനിറുത്താനാവില്ലെന്നും ഉത്തരവി​ൽ വ്യക്തമാക്കി​യി​ട്ടുണ്ട്.

അധാർമ്മി​ക പ്രവൃത്തി​കൾക്ക് ശി​ക്ഷി​ക്കപ്പെട്ടയാളെ ഒഴി​വാക്കാൻ വ്യവസ്ഥയുണ്ടെങ്കി​ലും ട്രസ്റ്റി​ന്റെ ആസ്തി​യുമായി​ ബന്ധപ്പെട്ട് ക്രി​മി​നൽ കേസുകൾ നേരി​ടുന്നയാളെ മാറ്റി​നി​റുത്താനുള്ള ചട്ടം ഇപ്പോൾ ബൈലായി​ലി​ല്ല. റെഗുലർ സ്യൂട്ടി​ലൂടെ മാത്രമേ ട്രസ്റ്റി​യെ മാറ്റിനിറുത്താൻ കഴിയൂ. ട്രസ്റ്റ് ആസ്തി​കളുമായി​ ബന്ധപ്പെട്ട് ചാർജ് ഷീറ്റ് ചെയ്യപ്പെട്ടയാൾ പദവി​യി​ൽ തുടരുന്നത് നീതിപൂർവ്വകമായ വി​ചാരണയ്ക്ക് വി​ഘാതമുണ്ടെന്ന് വി​ചാരണ കോടതിക്ക് തോന്നി​യാൽ അത് വി​ലക്കാവുന്നതാണെന്നും ഉത്തരവി​ൽ പറയുന്നു. ട്രസ്റ്റിനും സെക്രട്ടറിക്കും വേണ്ടി അഡ്വ.എ.എൻ.രാജൻബാബു ഹാജരായി.

കേ​സി​നു​ ​പി​ന്നി​ൽ​ ​ദു​ർ​ബു​ദ്ധി​ക​ളു​ടെ കു​ത​ന്ത്രം​:​ ​വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല​:​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​സ്ഥാ​ന​ത്ത് ​താ​ൻ​ ​തു​ട​രാ​തി​രി​ക്കാ​ൻ​ ​ചി​ല​ ​ദു​ർ​ബു​ദ്ധി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​കു​ത​ന്ത്ര​മാ​ണ് ​ട്ര​സ്റ്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ന് ​പി​ന്നി​ലെ​ന്ന് ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു. '​ട്ര​സ്റ്റു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ഒ​രു​ ​കേ​സി​ലും​ ​ഞാ​ൻ​ ​പ്ര​തി​യ​ല്ല.​ ​ട്ര​സ്റ്റി​ക​ളി​ൽ​ ​ആ​രെ​ങ്കി​ലും​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ടാ​ൽ​ ​കോ​ട​തി​ ​ചാ​ർ​ജ്ജ് ​ഫ്രെ​യിം​ ​ചെ​യ്യു​ക​യും​ ​ട്ര​സ്റ്റ് ​താ​ത്പ​ര്യ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​ട്ര​സ്റ്റി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​കേ​സ് ​അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​ ​മാ​റി​ ​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ്.​ ​ഇ​തി​ന് ​മു​മ്പാ​യി​ ​അ​ത​ത് ​ജി​ല്ലാ​ ​കോ​ട​തി​ക​ൾ​ ​വി​ചാ​ര​ണ​ ​ന​ട​ത്തി​ ​വി​ധി​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​മാ​ത്രം​ ​ഇ​ങ്ങ​നെ​ ​മാ​റി​നി​ന്നാ​ൽ​ ​മ​തി​യെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​വി​ടെ​ ​കേ​സ് ​ഫ്രെ​യിം​ ​ചെ​യ്തി​ട്ടു​ണ്ട്,​ ​ചാ​ർ​ജ്ജ് ​ചെ​യ്തി​ട്ടി​ല്ല.​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യാ​ണ്.​ ​ട്ര​സ്റ്റി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​മാ​റ്റം​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​വി​ധി.​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​നു​ ​മാ​ത്ര​മ​ല്ല,​ ​എ​ല്ലാ​ ​ട്ര​സ്റ്റു​ക​ളെ​യും​ ​ബാ​ധി​ക്കു​ന്ന​താ​ണ് ​ഈ​ ​ഉ​ത്ത​ര​വ്.​ ​ഇ​തൊ​രു​ ​പൊ​തു​ ​വി​ധി​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​എ​നി​ക്കെ​തി​രെ​യു​ള്ള​ ​വി​ധി​യാ​ണെ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​പ്ര​ചാ​ര​ണം​ ​ന​ട​ക്കു​ന്ന​ത്'​-​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.