സംവിധായിക നയനയുടെ മരണം, വെള്ളയമ്പലത്തെ വീട്ടിൽ തെളിവെടുത്തു

Wednesday 18 January 2023 12:20 AM IST

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണക്കേസ് പുനരന്വേഷിക്കുന്ന

ക്രൈംബ്രാഞ്ച് സംഘം നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ വെള്ളയമ്പലത്തെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തി. നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാദ്ധ്യത, വാതിൽ ബലം പ്രയോഗിച്ച് തുറക്കാനുള്ള സാദ്ധ്യത, ബാൽക്കണിയിൽ നിന്ന് രക്ഷപ്പെടാനുളള സാദ്ധ്യത എന്നിവ ഉൾപ്പെടെ പരിശോധിച്ചു. സംഘാംഗമായ ഒരു പൊലീസുകാരനെക്കൊണ്ട് മതിൽ വഴി ബാൽക്കണിയിലേക്ക് കയറാൻ കഴിയുമോയെന്നും പരിശോധിച്ചു. ഒട്ടും ആയാസമില്ലാതെ അതിന് സാധിക്കുമെന്ന നിഗമനത്തിലെത്തി. എന്നാൽ ബാൽക്കണിയിൽ നിന്ന് നയന മരണപ്പെട്ട മുറിയിലേക്ക് എത്താനാകില്ലെന്നും ഹാളിലേക്ക് മാത്രമേ എത്താനാകൂവെന്നും കണ്ടെത്തി.

ബാൽക്കണിയിൽ നിന്ന് മതിലേക്കുള്ള ദൂരം ഉൾപ്പെടെ അളന്നു. മരണം നടന്ന് നാലുവർഷം പിന്നിട്ടതിനാൽ കാര്യമായ തെളിവുകളൊന്നും കിട്ടാനിടയില്ല. ഇപ്പോൾ ഈ വീട്ടിൽ മറ്റൊരു വാടകക്കാരാണ് താമസം. വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചെങ്കിലും വാതിലുകളും ജനാലകളും മാറ്റിയിട്ടില്ല. അയൽവാസികളിൽ നിന്നും വിവരം ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നയനയുടെ സഹോദരൻ മധു ഉൾപ്പെടെയുള്ളവരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.

സംഘാംഗത്തെ

മാറ്റാൻ നിർദ്ദേശം

കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ ഉൾപ്പെട്ട മ്യൂസിയം സ്‌റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനെ അതിൽ നിന്ന് മാറ്റണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് ഡി.ജി.പി നി ർദ്ദേശം നൽകി. കേ സ് തുടക് കത് തിൽ അട്ടിമറിച്ച മ്യൂസിയം സ്‌റ്റേഷനിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീ സർ ക്രിസ്‌റ്റഫർ ഷിബുവാണ് സംഘത്തിൽ ഉൾപ്പെട്ടത്. ക്രൈംബ്രാഞ്ച് സംഘത്തെ കഴിഞ്ഞദിവസംവിപുലീകരിച്ചപ്പോഴാണിത്. ക്രൈംബ് രാഞ്ച് അന് വേഷണവും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് നയനയുടെ ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.