ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതി
Wednesday 18 January 2023 12:23 AM IST
ആലപ്പുഴ: ലഹരി കടത്ത് കേസിൽ സി.പി.എമ്മിൽ നിന്നു സസ്പെൻഡ് ചെയ്ത ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതി. നഗരസഭ സനാതനം വാർഡിൽ വി.ബി. ഗോപിനാഥന് അവകാശപ്പെട്ട ചാത്തനാട്ടെ 16 സെന്റ് ഭൂമി വ്യാജ പട്ടയവും വ്യാജ ആധാരവും തരപ്പെടുത്തി തണ്ടപ്പേര് തിരുത്തി അനിൽകുമാർ, തങ്കമണി, ഷാനവാസ് എന്നിവർ ചേർന്ന് 70.41 ലക്ഷം രൂപയ്ക്ക് വിറ്റു എന്നതാണ് കേസ്.
2022 ജനുവരിയിൽ നോർത്ത് പൊലീസ് ആലപ്പുഴ ചീഫ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വ്യാജരേഖകൾ ഉണ്ടാക്കിയത് ഷാനവാസ് ആണെന്നാണ് വിവരം. കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ ഷാനവാസ് ഹാജരാക്കിയ വാടക കരാറിന്റെ രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ നിലനിൽക്കുകയും വ്യാജമാണെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനുമിടയിലാണ് ഭൂമി തട്ടിപ്പ് പുറത്തുവരുന്നത്.