സമ്പുഷ്ടീകരിച്ച അരി സ്വീകരിക്കാൻ കേരളം
തിരുവനന്തപുരം: സമ്പുഷ്ടീകരിച്ച അരി റേഷൻ കടകൾ വഴി വിതരണത്തിന്
തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനെ അറിയിക്കും.ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള വിദഗ്‌ദ്ധ സമിതി റിപ്പോർട്ടിന് കാത്തിരിക്കാതെയാണിത്..
റേഷൻ വിതരണത്തിനായി എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിച്ചിട്ടുള്ള പുഴുക്കലരി സമ്പുഷ്ടീകരിച്ചതാണ്.. കേരളത്തിൽ വയനാട് ജില്ലയിലെ ചില താലൂക്കുകളിൽ മാത്രമാണ് ഇത് വിതരണം ചെയ്യുന്നത്. മറ്റ് ജില്ലകളിലേക്ക് എടുക്കാത്തതു കാരണം ,സംസ്ഥാനത്ത് കഴിഞ്ഞ നവംബർ മുതൽ പുഴുക്കലരി ക്ഷാമം നേരിടുകയാണ്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് വൈകുന്നതാണ് കാരണമെന്ന് ച 'കേരളകൗമുദി' റിപ്പോർട്ട്
ചെയ്തിരുന്നു.ഇനിയും സ്വീകരിക്കാതിരുന്നാൽ സാധാരണക്കാർക്ക് പുഴുക്കലരി കിട്ടാതാവുന്ന അവസ്ഥ വരുകയും, പൊതുവിപണിയിൽ അരി വില ഇനിയും കൂടുകയും ചെയ്യും. ഇന്ന് ഡൽഹിയിലെത്തുന്ന മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിനെ ഇക്കാര്യം അറിയിക്കും. മുൻഗണനാ കാർഡിന് അഞ്ച് കിലോ സൗജന്യ ധാന്യം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) കേന്ദ്രം ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ച സാഹചര്യത്തിൽ അരി വിതരണത്തിലെ കുറവ് നികത്താൻ മാസം രണ്ട് ലക്ഷം ടൺ അധികം അരി കൂടി സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.