ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Wednesday 18 January 2023 3:28 AM IST

തിരുവനന്തപുരം: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ 189 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.