ശബരിമല: തിരുവാഭരണച്ചാർത്തും കളഭാഭിഷേകവും നെയ്യഭിഷേകവും ഇന്ന് അവസാനിക്കും

Wednesday 18 January 2023 2:31 AM IST

ശബരിമല: സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും. 19ന് രാത്രി 10വരെയാണ് തീർത്ഥാടകർക്കുളള ദർശനം. ചടങ്ങുകൾ പൂർത്തിയാക്കി 20ന് രാവിലെ 6ന് നട അടയ്ക്കും. 20ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല. 19ന് അത്താഴപൂജ കഴിഞ്ഞ് നട അടച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20ന് പുലർച്ചെ 5ന് നട തുറക്കും. 5.30ന് തിരുവാഭരണ പേടകങ്ങളുമായി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. പന്തളം കൊട്ടാരഅംഗത്തിന്റെ മരണത്തെ തുടർന്ന് രാജപ്രതിനിധി എത്തിയിട്ടില്ലാത്തതിനാൽ മറ്റ് ചടങ്ങുകൾ ഉണ്ടാകില്ല.