കലോത്സവത്തിന്‌ കോഴിയിറച്ചി സൗജന്യം: പൗൾട്രി ഫാർമേഴ്‌സ്‌ 

Wednesday 18 January 2023 2:38 AM IST

തൃശൂർ: അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണ വിഭവം നൽകുന്നുണ്ടെങ്കിൽ അതിനാവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ.ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കോഴി ഇറച്ചി വിഭവം നൽകും.സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഗുണമേന്മയുള്ള എത്ര കിലോഗ്രാം ഇറച്ചി വേണമെങ്കിലും എത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി,സെക്രട്ടറി ടി.എസ് പ്രമോദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.