സ്വാതി ജയകുമാറിന് കാരികേച്ചർ പുരസ്കാരം
Wednesday 18 January 2023 12:04 AM IST
തിരുവനന്തപുരം: വേൾഡ് കാരികേച്ചർ ഷോ എന്ന മെക്സിക്കൻ ഫേസ്ബുക്ക് സംഘടന നടത്തിയ വേൾഡ് കാരികേച്ചർ ഓൺലൈൻ മത്സരത്തിൽ കേരളകൗമുദി ആർട്ടിസ്റ്റ് സ്വാതി ജയകുമാറിന് ഒന്നാംസ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആർട്ടിസ്റ്റുകൾ പങ്കെടുത്ത മത്സരത്തിലാണ് സ്വാതി ഒന്നാംസ്ഥാനത്തിന് അർഹനായത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. ഭാര്യ ഹരിത ചന്ദ്രൻ ടോഡീ ബോർഡ് ഉദ്യോഗസ്ഥയാണ്. മകൻ അനർഘ് സാന്ത്വൻ.