പൊതുയോഗങ്ങൾ സംഘടിപ്പിച്ചു
Wednesday 18 January 2023 12:13 AM IST
പൊന്നാനി: പൊന്നാനി നഗരസഭയിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിന്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ അജീന ജബ്ബാർ, ഫർഹാൻ ബിയ്യം, ഗിരീഷ് കുമാർ, അനുപമ, മുനിസിപ്പൽ എൻജിനീയർ പി.രഘു സംസാരിച്ചു. നഗരസഭ സെക്രട്ടറി എസ്. സജിറൂൺ അവസ്ഥ രേഖ തയ്യാറാക്കൽ വിശദീകരണം നടത്തി.