കേരള ബാങ്ക് പ്രസിഡന്റ് എം.ഡി.സി ബാങ്കിൽ; ലയന നടപടി വേഗത്തിലാക്കാൻ തീരുമാനം

Wednesday 18 January 2023 12:24 AM IST

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ(എം.ഡി.സി)​ കേരള ബാങ്കിൽ ലയിപ്പിച്ച സഹകരണ സംഘം രജിസ്ട്രാറിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദർശനം. നടപടികൾ വിലയിരുത്താൻ എം.ഡി.സി ബാങ്കിലെത്തിയ പ്രസിഡന്റ് ജീവനക്കാരുമായും ചർച്ച നടത്തി. ലയന നടപടികളുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് സഹകരണ സംഘം രജിസ്ട്രാർ ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുള്ള പ്രാരംഭ നടപടികളാണ് എം.ഡി.സിയിൽ പുരോഗമിക്കുന്നത്. ബാങ്കിന്റെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ച് രേഖകകൾ റിസർവ് ബാങ്കിന് സമർപ്പിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ കേരള ബാങ്ക് ഉന്നത ഉദ്യോഗസ്ഥ സംഘം ജീവനക്കാർക്ക് നൽകി. രേഖകൾ സമർപ്പിക്കലും മറ്റു നടപടികളും ഒരു മാസത്തിനകം പൂർത്തിയാക്കും. എം.ഡി.സിയുടെ 54 ശാഖകൾക്കും ലൈസൻസിന് റിസർവ് ബാങ്കിന് അപേക്ഷ നൽകും. റിസർവ് ബാങ്ക് നടപടികൾ പൂർത്തീകരിച്ച ശേഷം ബ്രാഞ്ചുകളുടെ വിപുലീകരണത്തിന് നയരൂപീകരണം ഉൾപ്പെടെ നടത്തും. പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധമാവും പുതിയ ബ്രാഞ്ചുകൾ സ്ഥാപിക്കുക. എൻ.ആർ.ഐ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള അനുമതിക്ക് റിസർവ് ബാങ്കിന് അപേക്ഷ നൽകും.1.50 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തെ പ്രവാസി നിക്ഷേപം. ഇതിൽ 65 ശതമാനം പൊതുമേഖല ബാങ്കുകളിലും 35 ശതമാനം സ്വകാര്യ ബാങ്കുകളിലുമാണ്. ഈ തുക കേരളത്തിന് പുറത്തെ വായ്പകൾക്ക് അനുവദിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയാണ്. പ്രവാസി നിക്ഷേപത്തിൽ 30 ശതമാനമെങ്കിലും കേരള ബാങ്കിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എം.ഡി.സി ബാങ്കിലെ കരാർ, താത്ക്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാവില്ല. ജീവനക്കാരുടെ സേവന,​ വേതന വ്യവസ്ഥകൾ നീതിപൂർവം നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

സിഡി റേഷ്യോ 70 ശതമാനമാക്കും

റി​സ​ർ​വ് ബാ​ങ്കി​ന്റെ​ 19​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​കേ​ര​ള​ ​ബാ​ങ്കി​ന് ​ഡി​സം​ബ​ർ​ ​വ​രെ​ ​സ​മ​യ​കാ​ലാ​വ​ധി​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഐ​ടി​ ​ഇ​ന്റ​ഗ്രേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ല​യ​ന​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ​ ​കേ​ര​ള​ ​ബാ​ങ്ക് ​ന​ട​പ്പാ​ക്കി​യ​ ​ക്ഷീ​ര​മി​ത്ര​ ​ഉ​ൾ​പ്പെ​ടെ​ 48​ ​വാ​യ്പാ​ ​പ​ദ്ധ​തി​ക​ൾ​ ​ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് ​ല​ഭ്യ​മാ​കു​മെ​ന്ന് ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​കെ.​സി.​സ​ഹ​ദേ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യി​ൽ​ ​ഐ.​ടി​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​ന​വീ​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​അ​പ്രാ​യോ​ഗി​ക​മാ​ണ്.​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​ല​യി​പ്പി​ച്ച​തോ​ടെ​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യും​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​കും.​ ​കൊ​വി​ഡ് ​കാ​ല​ത്ത് 2,​​500​ ​കോ​ടി​ ​രൂ​പ​ ​ആ​ർ.​ബി.​ഐ​ ​സ്‌​പെ​ഷ​ൽ​ ​ലി​ക്വി​ഡി​റ്റി​ ​ഫ​ണ്ടാ​യി​ ​ന​ൽ​കി.​ ​കാ​ർ​ഷി​ക​ ​വാ​യ്പ​യ്ക്കാ​യി​ ​ന​ബാ​ർ​ഡ് 1,​​200​ ​കോ​ടി​യും​ ​അ​നു​വ​ദി​ച്ചു.​ ​ഇ​ത​ട​ക്കം​ 5,​​000​ ​കോ​ടി​ ​രൂ​പ​ ​കാ​‌​ർ​ഷി​ക​ ​വാ​യ്പ​യാ​യി​ ​ന​ൽ​കി.​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​തി​നാ​ൽ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​ഇ​ത് ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​ല്ല.​ ​ല​യ​ന​ത്തോ​ടെ​ ​നീ​തി​പൂ​ർ​വ​മാ​യ​ ​വാ​യ്പാ​വി​ത​ര​ണം​ ​സാ​ദ്ധ്യ​മാ​വും.​ 65​ ​ശ​ത​മാ​ന​മാ​ണ് ​കേ​ര​ള​ ​ബാ​ങ്കി​ന്റെ​ ​നി​ല​വി​ലെ​ ​സി​ഡി​ ​റേഷ്യോ.​ ​മാ​ർ​ച്ച് ​അ​വ​സാ​ന​ത്തോ​ടെ​ ​ഇ​ത് 70​ ​ശ​ത​മാ​നം​ ​എ​ത്തി​ക്കാ​നാ​ണ് ​ശ്ര​മ​മെ​ന്നും​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​പ​റ​ഞ്ഞു.​ ​സ്‌​പെ​ഷ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​എ​ൻ.​അ​നി​ൽ​കു​മാ​റും​ ​സ​ന്നി​ഹി​ത​നാ​യി.