ഐക്യകർഷക സംഘം ഹെഡ് പോസ്റ്റാഫീസ് ധർണ

Wednesday 18 January 2023 2:01 AM IST

കൊല്ലം: കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ഐക്യകർഷക സംഘം കൊല്ലം ജില്ലാകമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ ധർണ നടത്തി. ആർ.എസ്.പി ജില്ലാസെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ കാർഷിക മേഖലയെ രക്ഷിക്കാൻ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ കേന്ദ,​ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയാൽ മതിയെന്നും അല്ലാതെ,​ കൃഷി പഠിക്കാൻ വേണ്ടി മന്ത്രിയും പരിവാരങ്ങളും ഇസ്രായേലിൽ പോയിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യകർഷക സംഘം ജില്ലാപ്രസിഡന്റ് എ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ആർ.അജിത് കുമാർ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻപിള്ള,​ സി.ഉണ്ണികൃഷ്ണൻ,

ആർ.സുനിൽ, മഹേശ്വരൻപിള്ള, രാജശേഖരൻ ഉണ്ണിത്താൻ, നെടുവത്തൂർ ഗോപാലകൃഷ്ണൻ, സി.പി.വിക്രമൻപിള്ള, ചവറ ഉണ്ണികൃഷ്ണപിള്ള, വിജയൻപിള്ള, കെ.ജി.ഗിരിഷ്, ചന്ദ്രശേഖരൻ, മങ്ങാട് രാജു, എം.എസ്.ബാബു തുടങ്ങിയവർ സംസാരിച്ചു.