പാറ കയറ്റിയ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു
Wednesday 18 January 2023 3:11 AM IST
ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓയൂർ: മീയണ്ണൂരിൽ പാറയുമായി വന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.
വെളിയം ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ ലോറി മീയണ്ണൂർ ജംഗ്ഷനിൽ വച്ച് നെടുമൺ കാവ് ഭാഗത്തുനിന്ന് അസീസിയ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞത്. ലോറിയിൽ നിന്ന് പാറ വീണ് കാർ പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ഇവരെ നിസാര പരിക്കുകളാേടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ലാേറി ഉയർത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.