ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചു
Wednesday 18 January 2023 10:51 AM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല. മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്.