ആ​റ്റ്ല വെ​ള്ള​ച്ചാ​ട്ടം; വൈ​ദ്യു​തി ഉത്​പാ​ദ​ന സാ​ദ്ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു

Thursday 19 January 2023 12:52 AM IST

മുണ്ടൂർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ക​രി​മ​ല​യി​ൽ പ്ര​കൃ​തി ഭം​ഗി നി​റ​ഞ്ഞ ആ​റ്റ്ല വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ​നി​ന്ന് വൈ​ദ്യു​തി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന കാര്യം പ​രി​ഗ​ണ​ന​യി​ൽ. 20 വ​ർ​ഷം മു​മ്പ് വൈ​ദ്യു​തി ഉ​ത്​പാ​ദ​ന സാ​ദ്ധ്യ​ത പ​ഠി​ക്കാ​ൻ ഉ​ന്ന​ത​സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും തുട​ർ പ്ര​വ​ർ​ത്ത​നം പാതിവഴിയിൽ അവസാനിച്ചു.

പ്ര​ള​യാ​ന​ന്ത​രം തു​ട​രെ​യു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ളും ആ​ള​പാ​യ​വും കാ​ര​ണം മൂ​ന്നുവ​ർ​ഷം മു​മ്പ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ന്നി​ല​ധി​കം ജ​ല​പാ​ത​ങ്ങ​ളു​ള്ള അ​തിമ​നോ​ഹ​ര പ്ര​കൃ​തി ദൃ​ശ്യ​മാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം. പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല​യിൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​മ​തി​യി​ല്ല.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മീ​ൻ​വ​ല്ലം മാ​തൃ​ക​യി​ൽ ആ​റ്റ്‌ല​യും ഇ​ടം പി​ടി​ച്ച​ത്. വൈ​ദ്യു​തി ഉ​ത്​പാ​ദ​ന​ത്തി​ന് സാ​ദ്ധ്യത തെ​ളി​ഞ്ഞാ​ലും കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി​ ല​ഭി​ച്ചാ​ലേ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​വൂ. കൂ​ടാ​തെ ആ​റ്റ്‌ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാദ്ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

കെ.ശാ​ന്തകു​മാ​രി എം.​എ​ൽ.​എ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ഠ​ന​സം​ഘം ഇന്ന് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും. വൈ​ദ്യു​തി, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും. ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​ർ- ക​രി​മ​ല റോ​ഡി​ൽ ദു​ർ​ഘ​ട മ​ല​മ്പാ​ത താ​ണ്ടി വേ​ണം പ്ര​ദേ​ശ​ത്തെത്താ​ൻ.