വിര വിമുക്ത ദിനാചരണം

Thursday 19 January 2023 12:59 AM IST
ദേശീയ വിരവിമുക്ത ദിനാചരണം കോങ്ങാട് പഞ്ചായത്ത് തല ഉദ്ഘാടനം പാറശ്ശേരി പി.ബി.യു.പി.എസിൽ പ്രസിഡന്റ് ടി.അജിത്ത് നിർവഹിക്കുന്നു.

കോങ്ങാട്: ദേശീയ വിരവിമുക്ത ദിനാചരണം പഞ്ചായത്ത് തല ഉദ്ഘാടനം പാറശ്ശേരി പി.ബി.യു.പി.എസിൽ പ്രസിഡന്റ് ടി.അജിത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സേതു അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കൃഷ്ണൻകുട്ടി, എച്ച്.ഐ സിസിമോൻ തോമസ്, ജെ.എച്ച്.ഐ.മാരായ ആർ.രമ്യ, പി.കെ.നിർമ്മല, ജെ.പി.എച്ച്.എൻ ഷാനി ഫ്രാൻസിസ്, കെ.ശാന്ത, പ്രധാനാദ്ധ്യാപകൻ നാരായണൻകുട്ടി, അദ്ധ്യാപകൻ നാരായണൻ സംസാരിച്ചു.

ഒന്നുമുതൽ 19 വയസ് വരെയുള്ളവർക്ക് വിര മരുന്ന് നൽകുന്ന പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലുമായി 6192 കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്യും.