കുളം നവീകരണോദ്ഘാടനം

Thursday 19 January 2023 12:08 AM IST
ആയമ്പള്ളിക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിക്കുന്നു.

ശ്രീകൃഷ്ണപുരം: ജലസേചന വകുപ്പിന്റെ ചെറുകിട ജലസേചന വിഭാഗത്തിന് കീഴിൽ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ മണ്ണമ്പറ്റ തോട്ടര ആയമ്പള്ളിക്കുളം നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ സി.ഹരിദാസൻ, കെ.കെ.ലിനി, മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ.നാരായണൻ, എക്സിക്യൂട്ടീവ് ഓഫീസർ സുരേന്ദ്രൻ, പി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ, അസി.എൻജിനീയർ ഐ.അജിത്ത്, ഓവർസിയർ കെ.എം.ബാലു സംസാരിച്ചു.