സ്‌നേഹ യാത്രയ്ക്ക് തുടക്കം

Thursday 19 January 2023 12:13 AM IST
മണ്ണമ്പറ്റ കൃപാസിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായി ആരംഭിക്കുന്ന സ്‌നേഹയാത്ര പദ്ധതി എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ കൃപാസിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായി ആരംഭിക്കുന്ന സ്‌നേഹയാത്ര പദ്ധതി എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ഉപഹാര വിതരണം കോട്ടപ്പുറം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എം.മോഹനൻ നിർവഹിച്ചു. ധനസഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.രാജിക നിർവഹിച്ചു. സ്‌നേഹ യാത്രയ്ക്ക് സി.പി..എം മലമ്പള്ള ബ്രാഞ്ച് ഏർപ്പെടുത്തിയ ഉപകരണങ്ങൾ എം.സി.വാസുദേവൻ ഏറ്റുവാങ്ങി. കൃപാസ് സെക്രട്ടറി കെ.കെ.ഗോപി, പഞ്ചായത്തംഗങ്ങളായ സി.ഹരിദാസൻ, സി.ജയശ്രീ, കെ.കെ.ലിനി, കെ.രാജശ്രി, ടി.നീലകണ്ഠൻ, എ.ആർ.സ്വാമിനാഥൻ സംസാരിച്ചു.

ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ വീടുകളിലെത്തി കിടപ്പുരോഗികൾക്ക് സാന്ത്വനമേകുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Advertisement
Advertisement