ഉദ്ഘാടനം ചെയ്തു

Thursday 19 January 2023 12:20 AM IST
വടക്കഞ്ചേരി യു.ബി.എസ് ടവർ ഉദ്ഘാടന ചടങ്ങിൽ രമ്യ ഹരിദാസ് എം.പി ഭദ്രദീപം കൊളുത്തുന്നു.

വടക്കഞ്ചേരി: യു.ബി.എസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ യു.ബി.എസ് ടവർ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി, എം.എൽ.എ.മാരായ കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഗംഗാധരൻ, യു.ബി.എസ് ഉടമകളായ ബിനീഷ്, അനിത എന്നിവർ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ടിനി ടോം, കലാഭവൻ പ്രജോദ്, മണികണ്ഠൻ ആചാരി, ജെയിംസ് ജോസ് എന്നിവർ വിശിഷ്ടാതിഥികളായി.