ധർണ നടത്തി
Thursday 19 January 2023 12:26 AM IST
പാലക്കാട്: വിവിധാവശ്യങ്ങളുന്നയിച്ച് കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.രമേഷ് കുമാർ അദ്ധ്യക്ഷനായി. സി.ശിവസുന്ദരൻ, കെ.എസ്.എസ്.പി.ഒ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.കെ.മുഹമ്മദ് മുസ്തഫ, കെ.ബാലസുബ്രഹ്മണ്യൻ, ആർ.വിശ്വനാഥൻ, എ.കണ്ണദാസ്, ടി.ഡി.മോളി, ടി.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.