യൂണിറ്റ് സമ്മേളനം
Thursday 19 January 2023 12:34 AM IST
ആലത്തൂർ: കെ.എസ്.എസ്.പി.യു തേങ്കുറിശ്ശി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.വാസു അദ്ധ്യക്ഷനായി. യൂണിറ്റ് സെകട്ടറി വി.മധു റിപ്പോർട്ടും ട്രഷറർ ഇ.സേതുമാധവൻ കണക്കും അവതരിപ്പിച്ചു. ടി.കെ.സുകുമാരൻ, ജില്ലാ ജോ.സെക്രട്ടറി വി.ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗം പി.പീതാംബരൻ, ബ്ലോക്ക് ഭാരവാഹികളായ വി.എസ്.സുരേന്ദ്രനാഥൻ, കെ.പി.ബാലകൃഷ്ണൻ, എം.പി.പ്രഭാകരൻ, കെ.കൃഷ്ണൻകുട്ടി, വത്സലാദേവി പങ്കെടുത്തു. ഭാരവാഹികൾ: സി.വാസു (പ്രസി), വി.മധു (സെക്ര), ഇ.സേതുമാധവൻ (ട്രഷ), സി.ജയശങ്കരൻ, കെ.ജയദേവൻ, പി.ലക്ഷ്മീദേവി (വൈ.പ്രസി), ടി.കെ.സുകുമാരൻ, എസ്.ഷാഹുൽ ഹമീദ്, എ.കുഞ്ചൻ (ജോ.സെക്ര).
സ്കൂൾ കായിക മത്സര വിജയി നിവേദ്യ കലാധർ, കലോത്സവ വിജയി ശ്രീലേഖ, അമ്പെയ്ത്ത് മത്സര വിജയി ശ്രീനന്ദ എന്നിവരെ അനുമോദിച്ചു.