വേനലായി; റബ്ബർ മരങ്ങൾക്ക് വെട്ടുപട്ട സംരക്ഷണം തുടങ്ങി

Thursday 19 January 2023 12:59 AM IST
ഇലപൊഴിച്ചിൽ തുടങ്ങിയ തോട്ടങ്ങളിൽ റബ്ബർ വെട്ടുപട്ട സംരക്ഷിക്കുന്നതിനായി വെള്ള പൂശുന്നു.

വേനൽ: റബ്ബർ മരങ്ങൾ ഇല പൊഴിച്ചു തുടങ്ങിയതോടെ വെട്ടുപട്ട സംരക്ഷണവും തുടങ്ങി. സാധാരണ മഞ്ഞുകാലം കഴിയുതോടെ തുടങ്ങുന്ന സ്വാഭാവിക ഇലപൊഴിച്ചിലാണ് ഇപ്പോൾ. ഇല പൊഴിച്ച റബ്ബർ മരങ്ങളിൽ ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ തളിർ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇലപൊഴിയിൽ ആരംഭിച്ചതോടെ പാലുല്പാദനം കുറഞ്ഞു.

പുതിയ തളിരിലകൾ മൂപ്പെത്തിയാലേ പൂർണതോതിലുള്ള റബ്ബർ ഉല്പാദനമുണ്ടാകൂ. ഇടമഴ ലഭിച്ചില്ലെങ്കിൽ ഉല്പാദനം കൂടാനുള്ള സാദ്ധ്യതയും കുറവാണെന്ന് കർഷകർ പറയുന്നു. അന്തരീക്ഷത്തിലെ തണുപ്പ് നീണ്ടു നിന്നില്ലെങ്കിൽ ഉല്പാദനം കുറഞ്ഞ തോട്ടങ്ങളിലെ ടാപ്പിംഗ് കർഷകർ നിറുത്തും. ഇലപൊഴിഞ്ഞതോടെ തോട്ടങ്ങളിൽ തണൽ കുറഞ്ഞ് വെട്ടുപട്ടകളിൽ വെയിലേറ്റ് ഉണക്കം വരാതിരിക്കുന്നതിനായി വെള്ള പൂശി വേനൽ സംരക്ഷണം നൽകിത്തുടങ്ങി.