ഹാട്രിക് സിക്ലുകളുടെ അകമ്പടിയോടെ ഇരുനൂറിലേക്ക്, ഇരട്ട സെഞ്ച്വറിയുമായി തകർത്തടിച്ച് ഗിൽ, ന്യൂസിലാൻഡിന് 350 റൺസ് വിജയലക്ഷ്യം

Wednesday 18 January 2023 6:36 PM IST

ഹൈദരബാദ്: ഓപ്പണർ ശുഭ്‌മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ, 146 പന്തിൽ 19 ഫോറും 9 സിക്സുകളുടെയും അകമ്പടിയോടെ ഗിൽ 208 റൺസ് നേടി പുറത്തായി. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവും അഞ്ചാമത്തെ ഇന്ത്യൻ താരവും ആണ് ഗിൽ, 182 റൺസിൽ നിൽക്കെ തുടർച്ചയായ മൂന്നു സിക്സറുകൾ നേടിയാണ് ഗിൽ 200ലെത്തിയത്. മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി.

ക്യാപ്ടൻ രോഹിത് ശർമ്മ (38 പന്തിൽ 34), വിരാട് കോ‌ഹ്‌ലി (10 പന്തിൽ 8), ഇഷാൻ കിഷൻ (14 പന്തിൽ 5), സൂര്യകുമാ‌ർ യാദവ് (26 പന്തിൽ 31) എന്നിവരാണ് പുറത്തായത്. രോഹിതും ഗില്ലും ചേർന്ന് ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഒന്നാംവിക്കറ്റിൽ ഇരുവരും 60 റൺസ് നേടി. ബ്ലെയർ ടിക്സറിന്റെ പന്തിൽ ‌ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. കോലി മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡായപ്പോൾ ഇഷാൻ കിഷൻ ലോക്കി ഫെർഗൂസന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാതം ക്യാച്ചെടുത്ത് പുറത്തായി. സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ഡാരിൽ മിച്ചലിനാണ്. .ഹാർദിക് പാണ്ഡ്യ (28), വാഷിംഗ്ൺ സുന്ദർ (12) ശാർദുൽ താക്കൂർ (3) പുറത്താകാതെ കുൽദീപ് യാദവ് അഞ്ചും മുഹമ്മദ് ഷമി 2 റൺസും നേടി.